mla

കാട്ടാക്കട: ഗ്രാമങ്ങളിൽ വർണാഭമായ ചടങ്ങുകളോടെ സ്കൂളുകൾ പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവത്തിന് ബുക്കും കുടയും ബാഗും സമ്മാനപ്പൊതികളും നൽകിയാണ് സ്കൂൾ പി.ടി.എയും അദ്ധ്യാപകരും നവാഗതരെ സ്വീകരിച്ചത്.

കാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ബിനു ഫ്രാൻസിസ് ഐ.എ.എ.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.രാധിക, വാർഡ് മെമ്പർ എസ്.വിജയകുമാർ, പ്രിൻസിപ്പൽ എം.എസ്.രാജേഷ്, ഹെഡ്മിസ്ട്രസ് വിജീദേവി എന്നിവർ സംസാരിച്ചു. 1990ലെ എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വൈറ്റ് ബോർഡുകൾ സമ്മാനിച്ചു.

കാട്ടാക്കട പഞ്ചായത്തുതല പ്രവേശനോത്സവം ചെമ്പനാകോട് ഗവ.എൽ.പി.എസിൽ ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.മഞ്ചുഷ, സെക്രട്ടറി എ.സുരേഷ് കുമാർ, ഹെഡ്മിസ്ട്രസ് എ.സ്റ്റെല്ല, വാർഡ് മെമ്പർ ടി.ഉഷാകുമാരി, പി.ടി.എ പ്രസിഡന്റ് എൽ.ഡി.ദിലീഷ് കുമാർ, എസ്.എം.സി ചെയർമാൻ പത്മകുമാർ, ഗ്രാമ പഞ്ചായത്ത് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, എ.ഇ.ഒ എസ്.ബീനാകുമാരി എന്നിവർ സംസാരിച്ചു.

നടുവൻതറട്ട ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം പിന്നണിഗായിക അഭിനന്ദ എം.കുമാറും വിദ്യാർത്ഥിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.ജയശ്രീ, വാർഡ് മെമ്പർ രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം വിജയൻ, സീനിയർ അസിസ്റ്റന്റ് ഗീത, അദ്ധ്യാപിക പുഷ്പചന്ദ്ര എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടത്തി.

വെള്ളനാട് ജി.കെ.എസ് ഗവ.വി.എച്ച്.എസിൽ പ്രവേശനോത്സവം എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ ജയ്ശങ്കർ ചൗധരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എൻ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് കെ.ജയകുമാർ മുഖ്യാഥിതിയായി. പ്രിൻസിപ്പൽ രാജശ്രീ, എസ്.എം.സി ചെയർമാൻ കെ.ബാലകൃഷ്ണൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എസ്.രാജിത, സുരേഷ്, കെ.എസ്.ബിനു, രാജി, എൻ.സതീശൻ, കെ.ചന്ദ്രശേഖരൻ, കെ.സുബ്രഹ്മണ്യൻ, ഹെഡ്മാസ്റ്റർ പ്രേം ദേവദാസ് എന്നിവർ സംസാരിച്ചു.

ചാങ്ങ ഗവ.എൽ.പി സ്കൂൾ പ്രവേശനോത്സവം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ്
കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്
എസ്.ഷൈജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ബിന്ദു
അക്ഷരദീപം തെളിച്ചു. വാർഡ് മെമ്പർ ആശാമോൾ.എൽ നവാഗതർക്ക് സമ്മാനം നല്കി. മജിഷ്യനും സീരിയൽ താരവുമായ ലിജു കല്ലറ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, എസ്.എം.സി ചെയർപേഴ്സൺ എസ്.ടി.പ്രീത, സീനിയർ അസിസ്റ്റന്റ് ഗീത എം.കെ, ബി.ആർ.സി കോ-ഓർഡിനേറ്റർ സിന്ധു, ഹെഡ്മിസ്ട്രസ് ബീനകുമാരി കെ.പി എന്നിവർ സംസാരിച്ചു.

കുളപ്പട ഗവ.എൽ.പി.സ്കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ ഒ.എസ്.ലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.രാഗിണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.റഹീം അക്കാഡമിക് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ്.ലാൽ, ഹെഡ്മിസ്ട്രസ് എം.ടി.രാജലക്ഷ്മി, സീനിയർ അസിസ്റ്റന്റ് പി.രമാദേവി, അദ്ധ്യാപിക എൻ.ശ്രീകുമാരി, എസ്.എം.സി. ചെയർമാൻ കെ.സി.ബൈജു തുടങ്ങിയവർ സംസാരിച്ചു.