□2,44,646 കുട്ടികൾ ഒന്നാം ക്ളാസിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയനവർഷത്തിന് തുടക്കമായി. ജൂൺ ഒന്ന് വൈകിട്ട് അഞ്ച് വരെ സ്കൂളുകൾ സമ്പൂർണ പോർട്ടലിൽ ചേർത്ത കണക്കനുസരിച്ച് 2,44,646 കുട്ടികൾ ഒന്നാം ക്ളാസിൽ പ്രവേശനം നേടി.

ഒന്ന് മുതൽ ഹയർ സെക്കൻഡറി തലം വരെ 39,94944 പേരാണ് സ്കൂളിലെത്തിയത്.

പ്രീ പ്രൈമറി - 134763, പ്രൈമറി - 11,59652, അപ്പർ പ്രൈമറി - 10, 79019, ഹൈസ്കൂൾ - 12,09882, ഹയർ സെക്കൻഡറി രണ്ടാം വർഷം - 3,83 515 വി.എച്ച്.എസ്.ഇ രണ്ടാം

വർഷം- 28113.ഒന്ന്, അഞ്ച്, എട്ട് ക്ളാസുകളിലേക്ക് ഇനിയും പ്രവേശനം നടക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. പ്ലസ് വൺ പ്രവേശനം കൂടി കഴിയുന്നതോടെ കുട്ടികളുടെ എണ്ണം വർദ്ധിക്കും.

.