
പൂവാർ: നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിത്തിൽ നടന്ന പ്രവേശനോത്സവം അതിയന്നൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അഡ്വ.ഷാജി എസ്.എസ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എസ്.കെ.അനിൽകുമാർ,സ്കൂൾ മാനേജർ ഡി.വിജയകുമാർ,വാർഡ് മെമ്പർ അജിത,എസ്.ബി.ഐ നെല്ലിമൂട് ബ്രാഞ്ച് മാനേജർ രാജേശ്വരി,ക്യൂബസ്റ്റ് പ്രതിനിധി ആനി,എച്ച്.എം ശ്രീകല.എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.എസ്.ബി.ഐ നെല്ലിമൂട് ബ്രാഞ്ച് പാവപ്പെട്ട കുട്ടികൾക്ക് ധനസഹായം നൽകി. ക്യൂബിസ്റ്റ് ടെക്നോപാർക്ക് നൽകിയ സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനവും നടന്നു.