
തിരുവനന്തപുരം:കഴക്കൂട്ടത്തിന് പിന്നാലെ തലസ്ഥാനത്ത് രണ്ടാമത്തെ സൈനിക സ്കൂൾ അടുത്ത അദ്ധ്യയന വർഷം ആരംഭിക്കും.നായർ സർവീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്) കീഴിലുള്ള നീറമൺകരയിലെ മന്നം മെമ്മോറിയൽ റസഡിൻഷ്യൽ സ്കൂളാണ് ഇതിനൊരുങ്ങുന്നത്.സ്വകാര്യ പങ്കാളിത്തത്തോടെ സൈനിക സ്കൂൾ നടത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണിത്.കഴിഞ്ഞ വർഷം ജൂലായിൽ കേന്ദ്രം അ നുമതി നൽകിയിരുന്നു. അദ്ധ്യാപകരുടെ പരിശീലനം വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്.
ഈ വർഷം പ്രവേശന
നടപടികൾ തുടങ്ങും
ഈ വർഷം അവസാനം മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ മാതൃകയിലാണ് പ്രവേശനവും മറ്റു നടപടികളും. ഇതിന്റെ പ്രക്രിയകൾ പുരോഗമിക്കുകയാണെന്ന് എൻ.എസ്.എസ് ഭാരവാഹികൾ അറിയിച്ചു.
ആധുനിക രീതിയിലുള്ള ക്ളാസ് മുറികളാണ് ഒരുങ്ങുന്നത്.
മിലിട്ടറി സർവീസിലെ അദ്ധ്യാപകർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇവിടേയ്ക്ക് വരാം.ഇതാദ്യമായാണ് രാജ്യത്ത് ഒരു സമുദായ സംഘടന സൈനിക സ്‌കൂൾ തുടങ്ങുന്നത് . ആറ് ഏക്കർ സ്ഥലമാണ് മാനദണ്ഡമായി പറഞ്ഞിരിക്കുന്നത്.എന്നാൽ മന്നം സ്കൂളിന് 27 ഏക്കറും 50,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്.അദ്ധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും അടക്കമള്ള നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾക്ക് നടത്താം.