1

പൂവാർ: കേരള മദ്യനയ അഴിമതിയിൽ ഉത്തരവാദിയായ മന്ത്രി എം.ബി.രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശരത് കോട്ടുകാൽ,സംസ്ഥാന സെക്രട്ടറിമാരായ അമി തിലക്,അരുൺ അരുമാനൂർ,സുബിജ,ജില്ലാ വൈസ് പ്രസിഡന്റ് ബാലരാമപുരം സുൽഫി,കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കാഞ്ഞിരംകുളം ശരത് കുമാർ,ടി.കെ.അശോക് കുമാർ, മണ്ഡലം പ്രസിഡന്റ് ആർ.തങ്കരാജ്, ജില്ലാ സെക്രട്ടറിമാരായ വിഷ്ണു അരുമാനൂർ, അഡ്വ.പ്രഗീത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് എം .ജി തുടങ്ങിയവർ പങ്കെടുത്തു.