
കിളിമാനൂർ: പുത്തനുടുപ്പും, ബാഗും കുടിയുമൊക്കെയായി ആടിയും പാടിയും കരഞ്ഞും ചിരിച്ചും പ്രവേശനോത്സവം അടിപൊളിയാക്കിയിരിക്കുകയാണ് കൂട്ടുകാർ, കിളിമാനൂർ ബ്ലോക്ക് പരിധിയിൽ നടന്ന പ്രവേശനോത്സവം വിദ്യാലയങ്ങളെ വീണ്ടും ശബ്ദമുഖരിതമാക്കി. ബ്ലോക്കുതല പ്രവേശനോത്സവം തട്ടത്തുമല ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി. മുരളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ജി.ബിജു അദ്ധ്യക്ഷനായി. പഴയകുന്നമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൻ, ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, ജന പ്രതിനിധികളായ എസ്. വി. ഷീബ, എസ് .സിബി, എസ്. ദീപ ,പി. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. നഗരൂർ പഞ്ചായത്തുതല പ്രവേശനോത്സവം വെള്ളല്ലൂർ ഗവ. എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. രതീഷ് അദ്ധ്യക്ഷനായി. കരവാരം പഞ്ചായത്ത് തല പ്രവേശനോത്സവം വഞ്ചിയൂർ ഗവ.യു.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ ഉദ്ഘാടനം ചെയ്തു. കാഥികൻ എസ്.നോവൽ രാജ് പങ്കെടുത്തു. പള്ളിക്കൽ പഞ്ചായത്ത് തല പ്രവേശനോത്സവം പള്ളിക്കൽ ഗവ.എച്ച്.എസ്.എസിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി.ബേബി സുധ,വൈസ് പ്രസിഡന്റ് എം.മാധവൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. നാവായിക്കുളം പഞ്ചായത്ത് തല പ്രവേശനോത്സവം നാവായിക്കുളം എസ്.എൻ.വി.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.താഹ അദ്ധ്യക്ഷനായി. പുളിമാത്ത് പഞ്ചായത്ത്തല ഉദ്ഘാടനം കുറ്റിമൂട് ഗവ എൽ.പി.എസിൽ പഞ്ചായത്ത് പ്രസിന്റ് എസ്. സുസ്മിത ഉദ്ഘാടനം ചെയ്തു.
മടവൂർ പഞ്ചായത്ത്തല പ്രവേശനോത്സവം മടവൂർ ഗവ എൽ.പിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് എം ബിജു കുമാർ ഉദ്ഘാടനം ചെയ്തു. ആർ. ആർ.തീർത്ഥ അദ്ധ്യക്ഷയായി. കിളിമാനൂർ പഞ്ചായത്ത് തല പ്രവേശനോത്സവം പോങ്ങനാട് ഗവ ഹൈസ്‌കൂളിൽ ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷനായി.പഴയകുന്നമ്മേൽ പഞ്ചായത്ത്തല പ്രവേശനോത്സവം പാപ്പാല ഗവ എൽ!*!.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ സലിൽ ഉദ്ഘാടനം ചെയ്തു.