bharatheeya-vidyapeetam

പാറശാല: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ പ്രവേശനോത്സവം സാഹിത്യകാരൻ ഡോ.ജോർജ്ജ് ഓണക്കൂർ ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ രക്ഷാധികാരി ടി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വഭാരതി ദക്ഷിണ ക്ഷേത്രീയ ശിശുവാടിക പ്രമുഖ് പി.കെ.കൃഷ്ണദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജന്മഭൂമി ചീഫ് സബ്എഡിറ്റർ ആർ.പ്രദീപ്, ഭാരതീയ വിദ്യാനികേതൻ ജില്ലാ കാര്യദർശി അനിൽ കെ.നായർ തുടങ്ങിയവർ സംസാരിച്ചു. ഐ.ഐ.ടി ജോയിന്റ് അഡ്മിഷൻ ടെസ്റ്റിൽ ഓൾ ഇന്ത്യ റാങ്ക് 244, ജോയിന്റ് എൻട്രൻസ് സ്‌ക്രീനിംഗ് ടെസ്റ്റ് ഓൾ ഇന്ത്യ റാങ്ക് 182, ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസിഡ് സയന്റിഫിക് റിസർച്ച് പരീക്ഷയിൽ രണ്ടാം റാങ്ക്, കേരള സംസ്ഥാനതല ഫിസിക്സ് ടാലന്റ് സെർച്ച് പരീക്ഷയിൽ രണ്ടാം റാങ്ക് എന്നീ നേട്ടങ്ങൾ കൈവരിച്ച അഭിമന്യു എം.എസ്, 2023-24ൽ കേരള യൂണിവേഴ്‌സിറ്റി ജ്യോഗ്രഫി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ വിസ്മയ ജെ.ഡി എന്നീ പൂർവ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.സി,​ പ്ലസ് ടു, പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ സ്‌കൂൾ ടോപ്പേഴ്‌സായ പ്രത്യുഷ പി.ആർ, തീർത്ഥ ബി.എസ് എന്നിവരെയും മികച്ച വിജയം കൈവരിച്ച മറ്റ് വിദ്യാർത്ഥികളെയും കാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു. വിദ്യാലയ സഹകാര്യദർശി എം.ഗോപകുമാർ സ്വാഗതവും ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ മാതൃശിശു അദ്ധ്യക്ഷ അശ്വതി പ്രമോദ് നന്ദിയും പറഞ്ഞു.