s

ആര്യനാട്: ആര്യനാട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എസ് .എസ് .എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കാനറാ ബാങ്ക് അനുമോദിച്ചു.കാനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീനിവാസകുമാർ പുരസ്കാരദാനം നിർവഹിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം ആര്യനാട് എസ് .എച്ച്. ഒ ജിനീഷ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിസുധൻ, കാനറാ ബാങ്ക് ആര്യനാട് ബ്രാഞ്ച് മാനേജർ എസ്.അബ്ദുൽ ഫത്താഹ്, പി.ടി.എ പ്രസിഡന്റ് സുഗതൻ എന്നിവർ സംസാരിച്ചു.