
പാറശാല: പാറശാല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ
പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷനായി. സ്കൂളിലെ എസ്.എസ്.എൽ.സി 1965ബാച്ചിലെ വിദ്യാർത്ഥിനിയും റിട്ട. ഹെഡ്മിസ്ട്രസുമായ ശ്രീകുമാരി അക്ഷരദീപം തെളിച്ചു. അഡിഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ.അജികുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു, ബ്ലോക്ക് പഞ്ചായത്തംഗം വിനുതകുമാരി, പ്രിൻസിപ്പൽ റാണി, പി.ടി.എ വൈസ് പ്രസിഡന്റ് ബിനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.എച്ച്.എം ലിനി എ.കെ സ്വാഗതവും വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ജയൻ നന്ദിയും പറഞ്ഞു.