
പാറശാല: കൊടവിളാകം ഗവ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം ആഘോഷിച്ചു. എസ്.എം.സി ചെയർമാൻ ടി.കുമാർ അദ്ധ്യക്ഷത വഹിച്ച പ്രവേശനോത്സവം പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിത, എച്ച്.എം സുജ, അക്ഷരം പൂർവവിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് രാജൻ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, അദ്ധ്യാപകരായ വിജയകുമാർ, സെലിൻ, ശൈലജ, സിമി, വിജിമോൾ, സുജ, ഡെയ്സി, പ്രിയ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.