കാട്ടാക്കട: മുതിയാവിളയിൽ വാടകവീട്ടിന് സമീപം റബർ പുരയിടത്തിൽ മായാ മുരളി കൊല്ലപ്പെട്ട സംഭവത്തിൽ തെളിവെടുപ്പിനായി പൊലീസ് 10 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതി രഞ്ജിത്തിനെ കാലാവധി കഴിഞ്ഞതോടെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.പ്രതി രഞ്ജിത്തും കൊല്ലപ്പെട്ട മായയും താമസിച്ച വീട് ,കൊല്ലപ്പെട്ട സ്ഥലം , പ്രതി ഒളിവിൽ കഴിഞ്ഞ ജില്ലയിലെ വിവിധ ഇടങ്ങൾ ,തമിഴ്നാട്ടിലെ തേനി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുത്തു. പ്രതിക്ക് ഒളിവിൽ കഴിയാൻ ചില സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്.ഇതുകൂടി തീരുമാനിച്ചശേഷം എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുമെന്ന് കാട്ടാക്കട ഡിവൈ.എസ്.പി ജയകുമാർ അറിയിച്ചു.

.