rain

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, തെക്കൻ ജില്ലകളിലാണിത്. നിലവിൽ കാലവർഷ കാറ്റ് ദുർബലമാണ്. അടുത്തയാഴ്ച അവസാനത്തോടെ ശക്തി പ്രാപിച്ചേക്കും. ഇന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.