തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ തിരുവല്ലം ടോൾ പ്ലാസയിലെ യൂസർഫീ വർദ്ധിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 5 മുതൽ 410 രൂപ വരെയാണ് വർദ്ധന. കഴിഞ്ഞ വർഷം മൂന്നുതവണ യൂസർഫീ കൂട്ടിയിരുന്നു. ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ സ്വകാര്യ ഉപയോഗത്തിനുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ പ്രതിമാസ പാസിന് 330 രൂപ എന്നത് തുടരും. നിലവിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന യൂസർഫീ പിരിക്കുന്ന ടോൾ പ്ലാസകളിൽ ഒന്നാണ് കഴക്കൂട്ടം- കാരോട് ബൈപ്പാസിലേത്.
നിരക്കുകൾ ഇങ്ങനെ (ഒരു ദിശയിലേക്ക് മാത്രമുള്ള നിരക്ക്, അതേദിവസം മടക്കയാത്രക്കുള്ള നിരക്ക്, പ്രതിമാസം ടോൾ പ്ലാസയിലൂടെ 50 യാത്ര നടത്തുന്നവർക്കുള്ള നിരക്ക്, പ്രതിമാസം ടോൾ പ്ളാസയിലൂടെ 50 യാത്ര നടത്തുള്ളവർക്കുള്ള നിരക്ക്, ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ വാഹനങ്ങൾക്കുള്ള നിരക്ക് എന്ന ക്രമത്തിൽ)
കാർ, ജീപ്പ്,വാൻ, ലൈറ്റ് മോട്ടോർ വെഹിക്കിൾ: 155 (150), 230 (225), 5100 (5035), 75 (മാറ്റമില്ല)
ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ, ലൈറ്റ് ഗുഡ്സ്, മിനിബസ്: 245 (മാറ്റമില്ല), 370 (365), 8240 (8135), 125 (120)
ബസ്, ട്രക്ക് (ഡബിൾ ആക്സിൽ): 520 (510), 775 (765), 17,260 (17045), 260 (255)
കൊമേഴ്സ്യൽ വെഹിക്കിൾ (മൂന്ന് ആക്സിൽ): 565 (560), 845 (835), 18,830 ( 18595), 280 (മാറ്റമില്ല)
ഹെവി കൺസ്ട്രക്ഷൻസ് മെഷിനറി, മണ്ണെടുക്കൽ വാഹനങ്ങൾ, മൾട്ടി ആക്സിൽ വെഹിക്കിൾ (4-6 ആക്സിൽ): 810 (800), 1220 (1205), 27070 (26,730), 405 (400)
ഏഴോ അതിൽ കൂടുതലോ ആക്സിൽ ഉള്ള വലിയ വാഹങ്ങൾ: 990 (975), 1485 (1465), 32,955 (32545), 495 (490)