തിരുവനന്തപുരം: പേട്ട റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് പേട്ട റെയിൻബോ സ്കൂളിൽ പൊതുഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറി പി.ഹണിക്ക് ബിരിയാണി നൽകി വാർഡ് കൗൺസിലർ സി.എസ്.സുജാദേവി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ വി.രാമലക്ഷ്മണൻ,​ എസ്.ശ്രീവത്സൻ​,​ പ്രസിഡന്റ് ബി.രാധാകൃഷ്ണൻ,​ സെക്രട്ടറി വി.എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.