photo

നെയ്യാറ്റിൻകര: ഡി.വൈ.എഫ്.ഐ ഗ്രാമം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഠനോത്സവം ഗ്രാമം ജംഗ്ഷനിൽ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ.എ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ചു. സി.പി.എം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ മുതിർന്ന നേതാക്കളെ ആദരിച്ചു. നെയ്യാറ്റിൻകര നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഭക്ഷ്യ പച്ചക്കറി കിറ്റ് വിതരണം നടത്തി. സി.പി.എം അമരവിള ലോക്കൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ കല്പ-ഫലവൃക്ഷതൈ ഹരിത പച്ചക്കറി വിത്ത് വിതരണവും നടത്തി.ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ബ്ലോക്ക്‌ സെക്രട്ടറി സുജിത്ത്,ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ബ്ലോക്ക്‌ പ്രസിഡന്റ് സജീവ് സുദർശനൻ എന്നിവർ പഠനോപകരണ വിതരണവും നിർവഹിച്ചു. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്ത സനൽകുമാറിനെ ആദരിച്ചു.