koonthalloor

മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.ശൈലജാബീഗം ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.അനസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻചാർജ് ഗീത,പി.ടി.എ വൈസ് പ്രസിഡന്റ് ഷെരീഫ് പനയത്തറ,വൈസ് പ്രിൻസിപ്പൽ ബിന്ദു,സീനിയർ അദ്ധ്യാപിക രഹ്‌ന,പി.ടി.എ അംഗങ്ങൾ ഡി.ബാബുരാജ്,സബീന,കാർത്തിക,സുചിത്ര,നിഷ,സ്റ്റാഫ്‌ സെക്രട്ടറി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ കസ്തൂരി ഷായെ സ്കൂൾ പി.ടി.എ ഉപഹാരം നൽകി അനുമോദിച്ചു.