aruvi

അരുവിക്കര:അരുവിക്കര ഗ്രാമപഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം അരുവിക്കര ഗവ.എൽ.പി.എസിൽ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അദ്ധ്യക്ഷത വഹിച്ചു.റിട്ട.എച്ച്.എം ഗണപതി പോറ്റി അക്ഷരദീപം പകർന്ന് നവാഗതരെ സ്വാഗതം ചെയ്തു.അടുത്ത അദ്ധ്യയനവർഷത്തെ അക്കാദമിക പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ വട്ടക്കുളം വാർഡ്മെമ്പർ എ. എം ഇല്യാസ് പ്രകാശനം ചെയ്തു.ഹെഡ്മിസ്ട്രസ് ഷബീന ജാസ്മിൻ,ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,പി.ടി.എ പ്രസിഡന്റ് ജി.രാജീവ്, എസ്.എം.സി ചെയർമാൻ സുനിൽകുമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത എന്നിവർ സംസാരിച്ചു.