
തിരുവനന്തപുരം: ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തുന്ന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഇന്നു മുതൽ 10വരെ നടത്തും. 1,13,447 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. 9വരെ ഉച്ചയ്ക്ക് 2മുതൽ 5വരെയാണ് എൻജിനിയറിംഗ് പ്രവേശന പരീക്ഷ. വിദ്യാർത്ഥികളുടെ ബയോമെട്രിക് വിവരശേഖരണവും രജിസ്ട്രേഷനും രാവിലെ 11.30മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നടത്തും. ഫാർമസി പ്രവേശന പരീക്ഷ 10ന് ഉച്ചയ്ക്ക് മൂന്നര മുതൽ 5വരെയാണ്. വിദ്യാർത്ഥികൾ ഉച്ചയ്ക്ക് ഒന്നിന് ഹാജരാകണം. ക്യാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് പുതുക്കിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 130 സ്ഥാപനങ്ങളിൽ 198 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഡൽഹിയിൽ രണ്ടും മുംബയ്, ദുബായ് എന്നിവിടങ്ങളിൽ ഓരോ പരീക്ഷാകേന്ദ്രവുമുണ്ട്. ഒരു ദിവസം പരമാവധി 18,993 പേർക്കാണ് പരീക്ഷ. ഒരു പരീക്ഷാകേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷയ്ക്കിരിക്കാം.
നീറ്റ് യു.ജി അന്തിമ ഉത്തരസൂചിക
മേയ് 5-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: exams.nta.ac.in/NEET.
ഹോട്ടൽ മാനേജ്മെന്റ് ആൻഡ്
കാറ്ററിംഗ് ടെക്നോളജി പ്രവേശനം
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) പ്രവേശനത്തിന് 20വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു, ഡി.വോക്. എൽ.ബി.എസിന്റെ പ്രവേശന പരീക്ഷ വിജയിക്കണം. വിവരങ്ങൾക്ക്- www.lbscentre.kerala.gov.in. ഫോൺ- 2560327.
ബാച്ചിലർ ഒഫ് ഡിസൈൻ പ്രവേശനം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളജുകളിലെ ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് 10വരെ അപേക്ഷിക്കാം. യോഗ്യത- പ്ലസ്ടു. എൽ.ബി.എസിന്റെ പ്രവേശന പരീക്ഷ വിജയിക്കണം. വിവരങ്ങൾക്ക് - www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327.