തിരുവനന്തപുരം: വെള്ളയമ്പലം ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൊബൈൽ ടെക്‌നോളജിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്ളസ്ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശാസ്തമംഗലം എൻ.എസ്.എസ് ഹാളിൽ നടന്ന അനുമോദന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. പനച്ചമൂട് ഷാജഹാൻ,സി.കെ.ഹരീന്ദ്രൻ എം.എൽ.എ,അഡ്വ.എ.എ.റഷീദ്,ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ്,ജമീൽ യൂസഫ്,ഡോ.മുഹമ്മദ് അനസ് എന്നിവർ പങ്കെടുത്തു.