
രണ്ടാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ ഫിലോസഫി (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി. ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്സി. സുവോളജി (ന്യൂ ജനറേഷൻ) പരീക്ഷയുടെ പ്രക്ടിക്കൽ 7ന് അതത് കോളേജുകളിൽ നടത്തും.
ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആന്വൽ സ്കീം പരീക്ഷയുടെ വൈവവോസി 7ന് നടത്തും.
ഒൻപതാം സെമസ്റ്റർ പഞ്ചവർഷ ഇന്റഗ്രേറ്റഡ് എം.ബി.എ പരീക്ഷയുടെ വൈവോവോസി 5ന് ചവറ എം.എസ്.എൻ. കോളേജിൽ നടത്തും.
മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ (ഇ.സി, ഐ.ടി., സി.എസ്.) എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് 10 വരെ അപേക്ഷിക്കാം. വെബ്സൈറ്ര്- www.ucek.in ഫോൺ- 9388011160, 9656468540, 9447125125.
സംസ്കൃത സർവകലാശാല
ബി.എസ്.ഡബ്ല്യു പ്രവേശനം
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ നാല് വർഷ ബി.എസ്.ഡബ്ല്യു ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദ പ്രോഗ്രാമിനെക്കുറിച്ച് ഇന്ന് വൈകിട്ട് ഏഴിന് വെബിനാർ നടത്തും. Google meet: https://meet.google.com/uxk-eetj-wvj ഫോൺ: 9947797843
കോഴിക്കോട് ലാ കോളേജിൽ പ്രവേശനം
തിരുവനന്തപുരം: കോഴിക്കോട് ഗവ. ലാ കോളേജിൽ പഞ്ചവത്സര ബി.ബി.എ, എൽ എൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽ എൽ.ബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇടയ്ക്കു പഠനം നിറുത്തിയവർക്ക് പുനഃപ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലാ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും 12ന് മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിവരങ്ങളും കോളേജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ്ടു/ ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്തു ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് നേടിയ ശേഷം കോളേജിൽ പ്രവേശനം നേടണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ അടക്കം ചെയ്തിരിക്കണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ച ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കൂ എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി 12-ാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കോഴ്സുകൾ ആരംഭിക്കുന്നു. 11 മുതൽ 15 വരെ ഓൺലൈനായി നടത്തുന്ന കോഴ്സിന്റെ ഫീസ് 500 രൂപയാണ്. കോഴ്സ് രജിസ്ട്രേഷൻ ലിങ്ക് : https://www.ihrd.ac.in/index.php/ai12.