പൂവാർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുഗതകുമാരി നവതി സ്മരണാഞ്ജലിയായി ആചരിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് മരുതൂർക്കോണം പി.ടി.എം എഡ്യൂക്കേഷൻ കോംപ്ലക്സിൽ നടക്കും. എം.വിൻസെന്റ് എം.എൽ.എ, ആഘോഷസമിതി ചെയർമാൻ കുമ്മനം രാജശേഖരൻ, കവി ഡോ.മുരളി ശിവരാമകൃഷ്ണൻ എന്നിവർ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ അദ്ധ്യക്ഷയാകും. അമ്മു ഷോർട്ട്ഫിലിം സംവിധായകൻ ഗജേന്ദ്രൻ വാവയ്ക്ക് പുരസ്കാരം നൽകും. കേരളാ പ്രൈവറ്റ് (എയ്ഡഡ്)സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) ജനറൽ സെക്രട്ടറി കൊല്ലം മണി, സംഘാടക സമിതി ചെയർമാൻ അഡ്വ.പുഞ്ചക്കരി രവി, ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ എന്നിവർ ആശംസകളർപ്പിക്കും.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, നെഹ്റു യുവകേന്ദ്ര സംഘധൻ, കെ.പി.എസ്.എം.എ കേരള പ്രൈവറ്റ് (എയിഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ,ഗാന്ധിദർശൻ,കേരള ഗാന്ധി സ്മാരകനിധി, മിത്രനികേതൻ, രാജീവ് യൂത്ത് ഫൗണ്ടേഷൻ, പ്രൊഫ.ശോഭീന്ദ്രൻ ഫൗണ്ടേഷൻ, നോസർ ഇന്ത്യ, ചെറുരശ്മി സെന്റർ, ദി ഡെയിൽ വ്യൂ, പ്ലാനറ്റ് കേരള, ജ്വാല ആൻഡ് മിറർ-വയനാട്, ഇൻസ് ഫയർ ഇന്ത്യ തൃശൂർ തുടങ്ങിയ പ്രസ്ഥാനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടെ ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രമാണ് സംസ്ഥാനതല പരിപാടികളുടെ ഏകോപനം നടത്തുന്നത്.