
ബാലരാമപുരം: അദ്ധ്യാപകർ നൽകിയ കിരീടം ധരിച്ച്, മധുരം നുകർന്ന് നേമം ഗവ. യു.പി.എസിലെ പ്രവേശനോത്സവം. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നേമം ഗവ.യു.പി.എസിൽ പ്രസിഡന്റ് എം.സോമശേഖരൻ നായർ നിർവഹിച്ചു. മെമ്പർമാരായ ശാന്തിമതി, എസ്. പ്രീതാറാണി, കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ് കുമാർ എന്നിവർ നവാഗതരെ വരവേറ്റു. ശാന്തി വിള ന്യൂ എൽ.പി.എസിൽ നേമം പുഷ്പരാജും പള്ളിച്ചൽ കുഴിവിള ഗവ. പി.വി.എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ് ഉദ്ഘാടനം ചെയ്തു. സി.ആർ. സുനു അദ്ധ്യക്ഷത വഹിച്ചു. ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഭഗവതിനട ഗവ.യു.പി.എസ്, സെന്റ് ജോസഫ് എൽ.പി.എസ് ബാലരാമപുരം, പൂങ്കോട് ഗവ. എസ്.വി.എൽ.പി. എസ് എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു.