തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ 16,077 വോട്ടുകൾക്ക് വിജയിച്ച തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നോട്ടയും സ്വതന്ത്രരും കൂടി നേടിയത് 11,641 വോട്ടുകൾ. ഏഴു സ്വതന്ത്ര സ്ഥാനാർത്ഥികൾ 4888 വോട്ട് നേടിയപ്പോൾ നോട്ടയ്ക്ക് ലഭിച്ചത് 6753 വോട്ടുകളാണ്. 12 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.