photo

നെടുമങ്ങാട് : യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ വിജയത്തുടർച്ചയിൽ യു.ഡി.എഫ് പ്രവർത്തകർ നെടുമങ്ങാട് നഗരത്തിൽ ആഹ്ളാദ പ്രകടനവും പായസ വിതരണവും നടത്തി.കച്ചേരിനടയിൽ ആരംഭിച്ച പ്രകടനം ചന്തമുക്ക് ചുറ്റി സത്രംമുക്ക് വഴി പഴകുറ്റിയിൽ സമാപിച്ചു.യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നിരവധി യുവതീയുവാക്കൾ അണിനിരന്ന ഇരുചക്രവാഹന ഘോഷയാത്രയും സംഘടിപ്പിച്ചു.കോൺഗ്രസ് നേതാക്കളായ അഡ്വ.എസ്.അരുൺകുമാർ, ഹാഷിം റഷീദ്, മഹേഷ്ചന്ദ്രൻ,സജ്ജാദ്, ഷിനു നെട്ടയിൽ, വാണ്ട സതീഷ്,മുസ്ലിംലീഗ് ഭാരവാഹികളായ പുലിപ്പാറ യൂസഫ്,സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.ആനാട് ജംഗ്‌ഷനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.ആനാട് സുരേഷ്, പി.ഗോപകുമാർ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, ആർ.ജെ.മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.