വെങ്ങാനൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള യുറീക്ക ബാലവേദികളുടെ മേഖലാതല പ്രവർത്തനോദ്‌ഘാടനം എൻ.രാമകൃഷ്ണൻ നായർ നിർവഹിച്ചു. വെങ്ങാനൂർ മുടിപ്പുരനട സ്‌കൂളിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ് ഗിരീശൻ അദ്ധ്യക്ഷനായി.മേഖലാ ട്രഷറർ സി.വി.അജിത് സ്വാഗതം പറഞ്ഞു.കെ.ആർ.രാജൻ, മേഖലാ സെക്രട്ടറി സൈജു.എസ്.എസ്,വെങ്ങാനൂർ യൂണിറ്റ് സെക്രട്ടറി ടി.സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.