ബാലരാമപുരം: ലോക പരിസ്ഥിതിദിനത്തിൽ സഹകരണമേഖലയിൽ വൃക്ഷത്തൈനടീലും വിതരണവും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ബാലരാമപുരം സ്പിന്നിംഗ്മിൽ അങ്കണത്തിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സഹകരണ സംഘം രജിസ്ട്രാർ ഇൻ ചാർജ് ജ്യോതി പ്രസാദ് സ്വാഗതം പറയും. ആദ്യ വൃക്ഷത്തൈനടീൽ ബാലരാമപുരം സ്പിന്നിംഗ് മിൽ കോമ്പൗണ്ടിൽ മന്ത്രി നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ വൃക്ഷത്തൈ വിതരണം നടത്തും.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,​പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ,​ ജോയിന്റ് രജിസ്ട്രാർ ഷാജി ജോൺ,​സ്പിന്നിംഗ്മിൽ ചെയർമാൻ സണ്ണി തോമസ്,​ എം.ഡി കെ.എസ് അനിൽകുമാർ,​ സ്പിന്നിംഗ്മിൽ മുൻ ചെയർമാൻ എം.എം.ബഷീർ,​ബാലരാമപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പാറക്കുഴി സുരേന്ദ്രൻ,​ സഹകരണ സംഘം അസി.രജിസ്ട്രാർ ആർ.പ്രമീള,​ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ.എ.പ്രതാപചന്ദ്രൻ എന്നിവർ സംസാരിക്കും. ബാങ്ക് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നന്ദി പറയും.