sindhu

പടി. കല്ലട: പടി. കല്ലട ഗ്രാമപഞ്ചായത്ത് അംഗം നടുവിലക്കര പുറത്തുമുറി കിഴക്കതിൽ സുരേഷ് ബാബുവിന്റെ ഭാര്യ സിന്ധു (43) നിര്യാതയായി. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 11.30ന് പഞ്ചായത്ത് ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. നാട്ടുകാരും സഹപ്രവർത്തകരും ജനപ്രതിനിധികളും ജീവനക്കാരും ഉൾപ്പെടെ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: ആകാശ്.എസ്.ബാബു, ആദർശ്.എസ്.ബാബു, സഞ്ചയനം 9ന് രാവിലെ 8ന്.