ആറ്റിങ്ങൽ: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.യോഗം കൗൺസിലർ ജി.എസ്. ബിനു ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,മേഖല ജോയിന്റ് സെക്രട്ടറി അഖില,ടൗൺ യൂണിറ്റ് സെക്രട്ടറി ബിബിൻ,സി.പി.എം ടൗൺ ബ്രാഞ്ച് സെക്രട്ടറി ബൈജു തുടങ്ങിയവർ പങ്കെടുത്തു.