സംവിധായകൻ ഒമർ ലുലുവിനെ എതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് വെളിപ്പെടുത്തി ഏയ്ഞ്ചലിൻ മരിയ. സിനിമാരംഗത്തുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ദയവ് ചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യരുതെന്ന് നടി സമൂഹമാദ്ധ്യമങ്ങളിലൂടെ പറഞ്ഞു. സത്യത്തിൽ ഒമറിക്കയ്ക്കെതിരെ കേസ് കൊടുത്തത് താനല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. ഒരു നല്ല സിനിമാ സംവിധായകൻ എന്നതിലുപരി നല്ല സുഹൃത്ത് കൂടിയാണ് എനിക്ക് ഒമറിക്ക. ഞാനും ഒമറിക്കയും തമ്മിലുള്ള ബന്ധം അങ്ങനല്ല. അദ്ദേഹവുമായി നാലു വർഷത്തെ പരിചയം എനിക്കുണ്ട്. ധമാക്ക സിനിമയുടെ സമയത്താണ് പരിചയപ്പെടുന്നത്.
എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ നന്നായി അറിയാം. ഒമർ ഇക്ക അങ്ങനൊരാളല്ല. ഒരു നല്ല മനുഷ്യനാണ്. ഈ കേസ് കള്ളക്കേസ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു പല കാരണങ്ങളുമുണ്ട്, അതു പുറത്തു പറയാൻ ഇപ്പോൾ പറ്റില്ല. സത്യം എന്നത് പുറത്തു വരും. ഏയ്ഞ്ചലിനയുടെ വാക്കുകൾ. ഒമർ ലുലുസംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ഏയ്ഞ്ചലിൻ. ബിഗ് ബോസ് മലയാളം സീസൺ ഫൈനലിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സാരാർത്ഥി കൂടിയായിരുന്നു.