hi

കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തിൽ ഹരിത കേരള മിഷന്റെ നൂറാമത് പച്ചത്തുരുത്ത് നിർമ്മാണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു. ശ്രീശങ്കര വിദ്യാപീഠം കോളേജിൽ നടന്ന ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുന്നൂറോളം പേർ ഒരേസമയം തൈകൾ നട്ട് പച്ചത്തുരുത്ത് നിർമ്മാണത്തിന് പിന്തുണ നൽകി.ഹരിത കേരളം മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ പ്രവീൺ.പി,ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ഉണ്ണികൃഷ്ണൻ,നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്,ജനപ്രതിനിധികളായ ഡി.ദീപ,പ്രസീത.പി,വിജയലക്ഷ്മി,എൻ.സരളമ്മ,അനോബ് ആനന്ദ്,നിസാം നാലപ്പാട്ട്,ബ്ലോക്ക് സെക്രട്ടറി ബിനിൽ.എസ്,ശ്രീശങ്കര ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഈശ്വരൻ നമ്പൂതിരി,കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ദിൽന ബാലാജി,ശ്രീശങ്കരാ ട്രസ്റ്റ് സൗത്ത് സോൺ ചെയർമാൻ കേശവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.