
വർക്കല: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നവകേരള മിഷനും വർക്കല നഗരസഭയും സംയുക്തമായി ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയ പച്ചതുരുത്ത് നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സ്വാമി വിശാലനന്ദ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.അജയകുമാർ,പ്രിൻസിപ്പൽ ഒ.വി.കവിത,ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസന്നൻ,എൻ.എസ്.എസ് കോഓർഡിനേറ്റർ യഹിയ,സിന്ധു,രഞ്ജിനി,ആരോഗ്യ വിഭാഗം,നവകേരള മിഷൻ,അയ്യൻകാളിതൊഴിലുറപ്പ്,ഹരിതകർമ്മ സേന,എൻ.എസ്.എസ് വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.