തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇൻ കർണാട്ടിക് മ്യൂസിക്) കോഴ്സിൽ 30നകം അപേക്ഷിക്കാം.ഡോ.കെ.ഓമനക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഗീത ഭാരതിയാണ് കോഴ്സിന് അക്കാഡമിക് സഹായം നൽകുന്നത്.ആഴ്ചയിൽ രണ്ട് ദിവസം വൈകിട്ട് 7.30 മുതൽ 9.30 വരെയാണ് ഓൺലൈൻ ക്ലാസ്. യോഗ്യത- പ്ലസ്ടു. അപേക്ഷിക്കാനുള്ള വെബ്സൈറ്റ്- https://app.srccc.in/register വിവരങ്ങൾക്ക്: 0471 2325101, 8281114464, www.srccc.in.