interview

തൃശൂർ: കേരള മഹിളാ സമഖ്യ സൊസൈറ്റിക്ക് കീഴിലെ മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. അവസരം വനിതകൾക്ക് മാത്രം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 14ന് രാവിലെ 11ന് കണ്ണൂർ സി.ഡി ഓഫീസിലെത്തണം. ബിരുദവും ബി.എഡുമാണ് യോഗ്യത. 25 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 11,000 രൂപ ഓണറേറിയം. വിവരങ്ങൾക്ക്: കേരള മഹിളാ സമഖ്യ സൊസൈറ്റി, ഉരുവച്ചാൽ പി.ഒ, മട്ടന്നൂർ, കണ്ണൂർ 670702, ഫോൺ: 0490 2478022, 8547366336, 9744885426.