hi

വെഞ്ഞാറമൂട്: തരിശുഭൂമിയിലും ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിലും പരമാവധി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ. ഹരിതകേരളം മിഷനുമായി ചേർന്ന് മാണിക്കൽ പഞ്ചായത്തിൽ മത്തനാട് കാവോരം വീഥിയിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ മുഖ്യാതിഥിയായി. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എസ്. ലേഖാ കുമാരി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം. അനിൽകുമാർ, വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.