തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വാർഡുതല ഫലവൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കമായി.ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെമ്പരത്തിവരിക്ക പ്ലാവിൻതൈ നട്ടുകൊണ്ടാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി പി.പ്രസാദ് സീതപ്പഴം തൈയും വി.കെ.പ്രശാന്ത് എം.എൽ.എ തായ്ലൻഡ് ചാമ്പത്തൈയും കമല വിജയനും മുഖ്യമന്ത്രിയുടെ പേരക്കുട്ടി ഇഷാനും ചേർന്ന് കിലോ പേര,​കോട്ടുകോണം മാവ് എന്നിവയുടെ തൈയും നട്ടു.

കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക്,അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്താകമാനം തദ്ദേശവാർഡ് തലത്തിൽ ഫലവൃക്ഷത്തൈകൾ നട്ടാണ് കൃഷിവകുപ്പ് പരിസ്ഥിതി ദിനം ആചരിച്ചത്.