s

ചെന്നൈ: ഡി.എം.കെ നേതാവും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി ബി.ജെ.പിയിലേക്ക് വരുകയാണെങ്കിൽ അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കാമെന്ന് തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. തമിഴ്നാട്ടിൽ ഒരു സീറ്റും കിട്ടിയില്ലെങ്കിലും വോട്ടിംഗ് ശതമാനത്തിൽ ഏറ്റവും കൂടുതൽ മുന്നേറ്റമുണ്ടാക്കിയത് ബി.ജെ.പിയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.

ദ്രാവിഡ പാർട്ടികളുടെ തോളിൽ കയറാതെയാണ് ബി.ജെ.പി വളരുന്നത്. കോയമ്പത്തൂരിൽ എനിക്ക് ലഭിച്ച 4.5 ലക്ഷം വോട്ടുകളും പണം നൽകാതെ നേടിയതാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 33 ശതമാനം വോട്ട് നേടിയ ഡി.എം.കെയ്ക്ക് ഇത്തവണ ആറ് ശതമാനം വോട്ട് കുറഞ്ഞു. അഞ്ചു തവണ അധികാരത്തിലുണ്ടായിരുന്ന പാർട്ടിക്കുപോലും കെട്ടിവെച്ച തുക നഷ്ടമായി.2026ൽ തമിഴ്നാട്ടിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.