കല്ലറ: വാമനപുരം മണ്ഡത്തിൽ നിന്ന് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ നൽകുന് അവാർഡ് വിതരണവും അനുമോദിക്കൽ ചടങ്ങും 16ന് കല്ലറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 9.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.എ.എ.റഹിം എം.പി,കെ.ടി.ഡി.സി എം.ഡി.ശിഖ സുരേന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.വിദ്യാർത്ഥികൾക്കുള്ള ഉപരിപഠന മാർഗ നിർദ്ദേശക ക്ലാസുകളും പരിപാടിയോടൊപ്പം നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9809540274.