
കല്ലമ്പലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒറ്റൂർ പഞ്ചായത്തിൽ 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' പദ്ധതി നടപ്പിലാക്കി.ഒറ്റൂർ ഗവ.എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ വളർത്തിയെടുത്ത ആയിരത്തോളം ഫലവൃക്ഷ തൈ വിവിധ സ്കൂളുകളിലൂടെ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യബാബു,മെമ്പർ ഷിബി,സെക്രട്ടറി ശ്രീലേഖ,അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാർ,കൃഷി ഓഫീസർ ലീന, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സജീഷ്,സിമി വിദ്യാർത്ഥികൾ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.