കല്ലമ്പലം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാവായിക്കുളം പഞ്ചായത്തിന്റെ പതിമൂന്നാം വാർഡിന്റെ വിവിധ സ്ഥലങ്ങളായ പി.എച്ച്.സി,വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്,എക്‌സൈസ് ഓഫീസ്,കൃഷി ഓഫീസ് എന്നിവിടങ്ങളിൽ വൃക്ഷത്തൈ നട്ടു.പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,വാർഡ് മെമ്പർ നാവായിക്കുളം അശോകൻ,സലൂജ, ഡോ.സുരേഷ് കുമാർ,വില്ലേജ് ഓഫീസർ,എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ,പഞ്ചായത്ത് സെക്രട്ടറി വിക്രമൻ നായർ,കൃഷി ഓഫീസർ രമ്യ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനു,ഹെൽത്ത് ഇൻസ്‌പെക്ടർ ഷാ.ഹരിത,കർമ്മ സേനാംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.