
നെയ്യാറ്റിൻകര: ഗാന്ധി മിത്ര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൃക്ഷതൈനട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മണ്ഡലം നഗരസഭകമ്മറ്റി ചെയർമാൻ മണലൂർ ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.ആശുപത്രി സുപ്രണ്ട് ഡോ.സന്തോഷ്, ആർ.എം.ഒ,ഡോ.ജോജിൻ,ഗാന്ധി മിത്രമണ്ഡലം സെക്രട്ടറി രാജ്‌മോഹൻ,നഗരസഭ കമ്മറ്റി സെക്രട്ടറി ആറാലുംമൂട് ജിനു,അമ്പലം രാജേഷ്, ഇരുമ്പിൽ ശ്രീകുമാർ,അയണിതോട്ടം കൃഷ്ണൻ നായർ,ജയരാജ് തമ്പി വ്യാപരി വ്യവസായി സമിതി അംഗങ്ങളായ പുരഷോത്തമൻ, ഓഡേസ സരേഷ്,ക്യാപിറ്റൽ വിജയൻ, ആശുപത്രി ജീവക്കാർ തുടങ്ങിയവർ പങ്കെടുത്തു.