punnaikunnam

മുടപുരം: മംഗലപുരം പഞ്ചായത്ത് പുന്നൈക്കുന്നം റസിഡൻസ് അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണം, പഠനോപകരണവിതരണം, ചികിത്സാധനസഹായവിതരണം എന്നിവ സംഘടിപ്പിച്ചു. പുന്നൈക്കുന്നം ഇലഞ്ഞിമൂട് ദുർഗ്ഗാക്ഷേത്ര ആഡിറ്റോറിയത്തിൽ വി. ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരീശൻനായർ സ്വാഗതം പറഞ്ഞു. പ്രശാന്തൻ ഐ.പി.എസ്, വനജകുമാരി, വേങ്ങോട് മധു, സന്തോഷ്തോന്നക്കൽ, രവികുമാർ, പുന്നൈക്കുന്നം സാബുകുമാർ തുടങ്ങിയവർ സംസാരിച്ചു.