വക്കം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുപ്രകാരം 2024 ജനുവരി 1ന് യോഗ്യതാ തീയതി നിശ്ചയിച്ച് വക്കം ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി വക്കം ഗ്രാമപഞ്ചായത്ത് ഒാഫീസ്,വക്കം വില്ലേജ് ഒാഫീസ്,ചിറയിൻകീഴ് ബ്ലോക്ക് ഒാഫീസ്,ചിറയിൻകീഴ് താലൂക്ക് ഒാഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. കരട് വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അവകാശങ്ങളും 6 മുതൽ 21വരെ ഒാൺലെെനായി sec.kerala.gov.in സെെറ്റ് മുഖാന്തിരം സമർപ്പിക്കാം.അന്തിമ വോട്ടർ പട്ടിക ജൂലായ് 1ന് പ്രസിദ്ധീകരിക്കും.