
കടയ്ക്കാവൂർ: തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ സർക്കാർ എൽ.പി സ്കൂളുകളിൽ
ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രീ-പ്രൈമറിയും ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അഞ്ചുതെങ്ങ് മത്സ്യഭവൻ ഹാളിലെ ധീരജ് നഗറിൽ ചേർന്ന സമ്മേളനം എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിജയ് വിമൽ ഉദ്ഘാടനം ചെയ്തു.അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അർജുൻ,നന്ദു ദാസ്, വിഷ്ണുദർശൻ,ശ്രുതി,വിശാഖ്,മിഥുൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മിഥുൻ (പ്രസിഡന്റ് ),വൈശാഖ് (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.