ആറ്റിങ്ങൽ: വക്കം എൽ.എം.എസ്.എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം സനിൽ രാജ് സൈമൺ ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ ആറ്റിങ്ങൽ ഡിസ്ട്രിക്ട് ചെയർമാൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു,ലയൺസ് ക്ലബ് പ്രസിഡന്റ് അരവിന്ദാക്ഷൻ,വാർഡ് മെമ്പർ ജയ,അശോകൻ, നൈസ്ഖാൻ എന്നിവർ പങ്കെടുത്തു.