34

തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമുദായത്തിലെ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മെമ്മന്റോകളും നൽകി അനുമോദിച്ചു. ചലച്ചിത്ര നടനും ഫിലിം ഡെവലപ്മെന്റ് കോപ്പറേഷൻ വൈസ് ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് അദ്ധ്യക്ഷനായി.കരിച്ചൽ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.ഇന്ത്യൻ നാഷണൽ

വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക്,കെ.സി.രാജൻ പേരൂർക്കട,ചന്ദ്രൻ,കെ.പി.സൂരജ്,സജിരാജ്,കോശി ന്യൂട്ടൻ,ദിലീപ്.ബി.ജി,ബാലരാമപുരം ചന്ദ്രൻ,ചന്ദ്രൻ വൈദ്യൻ,ദേവനേശൻ,പാളയം ജോസ്,ക്രിസ്തുരാജ്,സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.