നെയ്യാറ്റിൻകര: നഴ്സിംഗ് മേഖലയിൽ വൻ തൊഴിലവസരമുള്ള ഡൊമെസ്റ്റിക് അസിസ്റ്റന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജൻശിക്ഷ സംസ്ഥാന്റെ കീഴിൽ ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചത്.പരിശീലനം മഹാത്മാ വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ കോൺവെന്റ് റോഡിൽ.18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.പാസ്‌പോർട്ട് സൈസ് ഫോട്ടോ,റേഷൻകാർഡിന്റെയും ആധാറിന്റെയും പകർപ്പ്,എസ്.എസ്.എൽ.സി കോപ്പി എന്നിവ സഹിതം 5 ദിവസത്തിനകം നെയ്യാറ്റിൻകര കോൺവെന്റ് റോഡിലെ ജെ.എസ്.എസ് പരിശീലന കേന്ദ്രത്തിൽ എത്തിക്കണം.ഫോൺ: 9447450771,9387296751.