ss

സുരേഷ് ഗോപി,​ അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്. കെ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്,​ ജാനകി വേഴ്സസ് സ്റ്രേറ്റ് ഒഫ് കേരള എന്നാണ് ജെ.എസ്.കെ യുടെ പൂർണരൂപം. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്കുശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ്. I know what I am doing, and will continue doing the same എന്ന ടാഗ്‌ലൈനോടെ എത്തിയ പോസ്റ്റർ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തു വിട്ടത്.


മാധവ് സുരേഷ്, അസ്കർ അലി, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്‌,അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം രണദിവെ.
കോസ്മോസ് എന്റർടൈൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. സുജിത് നായരും, കിരൺ രാജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . എഡിറ്റർ സംജിത് മുഹമ്മദ്, സംഗീതം ഗിരീഷ് നാരായണൻ, അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് - ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ.പി.ആ|ർ. ഒ എ.എസ് ദിനേശ്.