jagadheesh
jagadheesh

ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോയായി എത്തുമ്പോൾ വില്ലനായി ജഗദീഷ് . ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന് വില്ലനായി ജഗദീഷ് എത്തുന്നത്. മൂന്നാറിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച മാർക്കോ ഇപ്പോൾ എറണാകുളത്ത് പുരോഗമിക്കുന്നു. 1993ൽ പി. ജി വിശ്വംഭരൻ സംവിധാനം ചെയ്ത ജയറാം നായകനായ വക്കീൽ വാസുദേവ് എന്ന ചിത്രത്തിൽ ജഗദീഷ് നെഗറ്റീവ് ഷേഡ് ഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ലീല, അബ്രഹാം ഒാസ്ള

ർ എന്നീ ചിത്രങ്ങളിലും ജഗദീഷ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മുഴുനീള പ്രതിനായക വേഷത്തിൽ എത്തുന്നത് ആദ്യമാണ്. അതുല്യ നടൻ തിലകന്റെ ചെറുമകനും നടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ ആണ് ചിത്രത്തിൽ മറ്റൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഭിമന്യുവിന്റെ സിനിമാ അരങ്ങേറ്റമാണ് മാർക്കോ.

ഹനീഫ് അദേനി സംവിധാനം ചെയ്ത് മികച്ച വിജയം നേടിയ മിഖായേലിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെ നായക കഥാപാത്രമാക്കിയാണ് മാർക്കോ ഒരുങ്ങുന്നത്. മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വൻ മുതൽമുടക്കിൽ എത്തുന്ന മാസ് എന്റർടെയ്നറായ മാർക്കോയിൽ ബോളിവുഡ് യുക്തി തരേജ ആണ് നായിക. സിദ്ധിഖ്, ആൻസൻ പോൾ , കബീർ ദുഹാൻസിംഗ്, തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു . കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫേഴ്സ്. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂർ ആണ് സംഗീതം.ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് ഷ മീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്, ക്യൂബ്സ് എന്റർടെയ്ൻമെന്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവർ ചേർന്നാണ് നിർമ്മാണം.

.