kuchakko-boabn

ഗ്ർർർ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിൽ തനിക്കൊപ്പം അഭിനയിക്കുന്ന സിംഹം ഗ്രാഫിക്സ് ആണെന്ന് കരുതിയവർക്ക് തെറ്റിയെന്നും മാന്ത് കിട്ടിയത് തനിക്കാണെന്നുമുള്ള കുറിപ്പിനൊപ്പമാണ് ചാക്കോച്ചൻ വീഡിയോ.

'സിംഹം ഗ്രാഫിക്സ് ആണത്രേ, ഗ്രാഫിക്സ്. അതും മാന്ത് കിട്ടിയ എന്നോട്. ഗ്ർർർ ജൂൺ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു 'എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാം വീഡിയോ പങ്കുവച്ചത്.

വീഡിയോയിൽ സുരാജ് വെഞ്ഞാദൽനരെഅ ചാക്കോച്ചനും തമ്മിലുള്ള സിനിമയിലെ ഹാസ്യ സംഭാഷണങ്ങളും കേൾക്കും എസ്രയ്ക്കുശേഷം ജെയ്കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹോളിവുഡ് ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട മോജോ എന്ന സിംഹം ദർശൻ എന്ന പേരുള്ള സിംഹമായി പ്രത്യക്ഷപ്പെടുന്നു. ഛായാഗ്രഹണം ജയേഷ് നായർ, രചന, ജയ്കെ,പ്രവീൺ . എസ് ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് നിർമ്മാണം.