മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷവും ഹരിത സേന അംഗങ്ങളുടെ കൂട്ടായ്മയും ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹരിത സേന അംഗങ്ങളുടെ കൂട്ടായ്മയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ലെനിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സുനിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. പവനചന്ദ്രൻ, അനന്തകൃഷ്ണൻ,സലീന, സൈജു സെക്രട്ടറി ലെനിൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീരേഖ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ ഹരിതസേന അംഗങ്ങൾക്കും റെയിൻകോട്ട്, ക്യാപ്പ്, ഗ്ലൗസ്, മാസ്ക്ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു.